കെ. സുരേന്ദ്രൻ ബിജെപി ദേശീയ ഭാരവാഹിയാകാൻ സാധ്യത; കേന്ദ്ര മന്ത്രിസഭയിൽ മാറ്റങ്ങൾക്ക് നീക്കം

JUNE 5, 2026, 12:58 AM

കോഴിക്കോട്: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ദേശീയ ഭാരവാഹിയായി നിയമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ജനറൽ സെക്രട്ടറിയുടെ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നതെന്നാണ് സൂചന. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയ നേതാവെന്ന നിലയിൽ പ്രത്യേക പരിഗണന ലഭിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

നിലവിൽ അനിൽ ആന്റണിയും എ.പി. അബ്ദുള്ളക്കുട്ടിയും ബിജെപി ദേശീയ നേതൃത്വത്തിൽ ഭാരവാഹികളായി പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി പാർട്ടി നേതൃത്വത്തെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കളെ അദ്ദേഹം തന്റെ നിലപാട് അറിയിച്ചതായാണ് വിവരം. സിനിമാ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതിനാൽ മന്ത്രിസ്ഥാനം തുടരാൻ ബുദ്ധിമുട്ടുണ്ടെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam