ഏകീകൃത കുർബാന തർക്കം;  കടമക്കുടി ഇടവക വികാരി ചുമതലകളിൽ നിന്ന്  രാജിവെച്ച്  ഫാദർ അഗസ്റ്റിൻ വട്ടോളി 

SEPTEMBER 14, 2025, 2:23 AM

അങ്കമാലി: ഏകീകൃതകുർബാന നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഇടവക വികാരിയുടെ ചുമതലകളിൽ നിന്ന് പിന്മാറി വൈദികൻ. എറണാകുളം കടമക്കുടി സെന്റ് അഗസ്റ്റിൻ പള്ളിയിലെ ഫാദർ അഗസ്റ്റിൻ വട്ടോളിയാണ് പിന്മാറിയത്.

ഇന്ന് രാവിലെ കുർബാനയ്ക്കിടെയായിരുന്നു പിന്മാറുന്നതായി പ്രഖ്യാപനം നടത്തിയത്.രാജിക്കത്ത് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക് നല്‍കി.

'എറണാകുളം രൂപതയിലെ 99 ശതമാനം ജനങ്ങൾക്കും അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും ആവശ്യമില്ലാത്ത ഒന്നാണ് അടിച്ചേൽപ്പിക്കുന്നത്. ഞാനീ കുർബാന ചൊല്ലില്ല.അതിന്റെ പേരിൽ ഇടവകയിൽ ഭിന്നിപ്പുണ്ടാക്കാൻ സമ്മതിക്കില്ല'..ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam