കോട്ടയം : ഉമ്മന്‍ ചാണ്ടിയുടെ മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.
സഹോദരിമാരുടെ പേരുകൾ ചർച്ചയിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും താൽപര്യമില്ലെന്നാണ് രണ്ടുപേരും തന്നോട് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അച്ചു ഉമ്മൻ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും . പുതുപ്പള്ളിയിൽ ആരാണ് ഉചിതമെന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരം നടന്നേക്കും. ഒറ്റഘട്ടമായിരിക്കും എന്നാണ് സൂചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അടുത്തമാസം സംസ്ഥാനം സന്ദർശിക്കും.
കേരളമടക്കം നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും ഈ വർഷം മേയ്, ജൂൺ മാസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. മാർച്ചിൽ റംസാൻ വ്രതവും ചെറിയ പെരുന്നാളും കഴിഞ്ഞാൽ ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
