കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന് നീതി ലഭിച്ചുവെന്ന പ്രസ്താവനയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി.
കേസില്‍ നിഷ്പക്ഷ അന്വേഷണം നടക്കുന്നതിനിടയില്‍ സിബിഐ അന്വേഷണം വേണമെന്ന തടസ്സവാദം ഉന്നയിച്ചത് അന്നത്തെ ഒരു കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു. ദിലീപിന്റെ ഉറ്റസുഹൃത്തായ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ആദ്യംമുതല്‍ അവസാനംവരെ നടനെ പിന്തുണയ്ക്കുന്ന നിലപാട് എടുത്തതും കേരളം കണ്ടു.
എത്രത്തോളം സ്ത്രീവിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസും യുഡിഎഫും പിന്തുടരുന്നതെന്ന് വ്യക്തമാണെന്നും കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലാപാടാണ് ഇരുകൂട്ടരും സ്വീകരിക്കുന്നതെന്നും ദേശാഭിമാനി വിമര്‍ശിച്ചു.
നടി ആക്രമിക്കപ്പെട്ട ശേഷം എംഎല്‍എ, ദിലീപിന്റെ വീട്ടിലെത്തി പലവട്ടം ചര്‍ച്ചകള്‍ നടത്തിയത് വിവാദമായിരുന്നു. ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന എംഎല്‍എ, നടന്‍ നിരപരാധിയെന്ന അഭിപ്രായപ്രകടനം നടത്തിയതും ചര്‍ച്ചയായി.
അന്ന് എംഎല്‍എക്കെതിരെ പൊതുവികാരം ഉയര്‍ന്നപ്പോള്‍ രക്ഷയ്ക്കെത്തിയത് പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തലയാണ്. യുഡിഎഫ് ഭരിക്കുന്ന ആലുവ മുനിസിപ്പാലിറ്റിയുടെ ശതാബ്ദി ആഘോഷച്ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിച്ച് ലോഗോ പ്രകാശിപ്പിച്ചു. ഇന്ന് രാജ്യസഭാ എംപിയായ മഹിളാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ അന്ന് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണായിരുന്നു. അവര്‍ ചടങ്ങില്‍ ദിലീപിനൊപ്പം സെല്‍ഫി എടുത്ത് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ദിലീപിനെ പൊതുചടങ്ങുകളില്‍നിന്ന് ഒഴിവാക്കിയപ്പോഴായിരുന്നു ഈ പ്രതിച്ഛായ വീണ്ടെടുക്കല്‍ നാടകം', ദേശാഭിമാനി എഡിറ്റോറിയല്‍ ചൂണ്ടാക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
