രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യു ഡി എഫ്. മുന്നണിയുടെ പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലമാണ് രാഹുലിനെ സ്വാഗതം ചെയ്തത്. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗിന് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു വരും. പാലക്കാടിന് നാഥനില്ലെന്ന കാര്യം ഉടന്‍ പരിഹരിക്കപ്പെടും. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.തെരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ല.രാഹുല്‍ മണ്ഡലത്തിൽ എത്തുമ്പോള്‍ സംരക്ഷണം ഒരുക്കണമോയെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ലെന്നും മരക്കാര്‍ മാരായമംഗലം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
