കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ വോട്ടർമാരെ അനധികൃതമായി വെട്ടിയെന്ന് ആരോപണം.
ജീവിച്ചിരിക്കുന്ന വോട്ടർമാരെ മരിച്ചെന്നു കാണിച്ച് പട്ടികയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് വോട്ടർ പട്ടികയിലെ പരേതർക്കൊപ്പം ചായ കുടിച്ച് യുഡിഎഫ് പ്രതിഷേധിക്കുകയും ചെയ്തു.
കോഴിക്കോട് കുരുവെട്ടൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ 12 പേരെയാണ് ഒഴിവാക്കിയത്. ഇവർ കരട് വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്നു. അന്തിമ പട്ടികയിൽ നിന്നാണ് ഒഴിവാക്കിയത്.
രണ്ടു മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
