കണ്ണൂർ: താൻ സ്ഥാനാർഥിയായത് തളിപ്പറമ്പിലെ വോട്ടർമാർ ആവശ്യപ്പെട്ടത് കൊണ്ടെന്ന് യുഡിഎഫ് വിമത സ്ഥാനാർഥി കൊയ്യം ജനാർദ്ദനൻ പറഞ്ഞു.കോണ്‍ഗ്രസ് ടി കെ ഗോവിന്ദനെ പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് മത്സരിക്കുന്നത്. ടി കെ ഗോവിന്ദൻ ജയിച്ചാൽ യുഡിഎഫിനൊപ്പം നിൽക്കുമെന്നതിനു എന്താണ് ഉറപ്പെന്നും കൊയ്യം ജനാർദ്ദനൻ ചോദിക്കുന്നു.
60 വർഷം കോൺഗ്രസിനെ ഉപദ്രവിച്ച, കോൺഗ്രസ് പ്രവർത്തകരെ അടിക്കാൻ നേതൃത്വം നൽകിയ ആളാണ് ടി കെ ഗോവിന്ദൻ. ടി കെ ഗോവിന്ദനെ സ്ഥാനാർഥിയാക്കിയത് കൂട്ടായ തീരുമാനം അല്ല. ഡി സി സി പ്രസിഡന്റിനോട് എതിർപ്പ് അറിയിച്ചതാണ്. നോമിനേഷൻ നൽകുമ്പോൾ കെട്ടിവയ്ക്കാൻ പണം ഇല്ലായിരുന്നു. മകൾ അയച്ചുതന്ന പണം ആണ് കെട്ടിവച്ചതെന്നും കൊയ്യം ജനാർദ്ദനൻ കൂട്ടിച്ചേർത്തു.
അതേസമയം, കെ സി വേണുഗോപാലും സണ്ണി ജോസഫും വിളിച്ചിരുന്നു. നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു. നേതാക്കൾ അണികളെ ചതിക്കുകയാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ സന്തോഷമെന്നും വിതുമ്പിക്കൊണ്ട് കൊയ്യം ജനാർദ്ദനൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
