തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സർക്കാർ സമരത്തിനിറങ്ങുകയാണ്.
സമത്തിന് ഒപ്പം കൂടാൻ യുഡിഎഫിനും ക്ഷണം ഉണ്ടായിരുന്നു. എന്നാൽ ഈ ക്ഷണം നിരസിക്കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്.
യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും.
അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും.
കേന്ദ്രത്തിനെതിരെ ദില്ലിയിൽ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. സമരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്