പത്തനംതിട്ട: പന്തളത്ത് യുഡിഎഫിലെ കേരള കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച യുഡിഎഫ് കൗൺസിലർ കെ ആർ രവി രാജിവച്ചു.
വ്യാഴാഴ്ച നഗരസഭ യോഗത്തിൽ പങ്കെടുത്തശേഷം രവി രാജിക്കത്ത് നൽകുകയായിരുന്നു. യുഡിഎഫിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരാനാണ് തീരുമാനം.
കഴിഞ്ഞ ഡിസംബറിൽ പന്തളം നഗരസഭയിൽ ബിജെപി ചെയർപേഴ്‌സൺ സുശില സന്തോഷിനും ഡെപ്യൂട്ടി ചെയർപേഴ്‌സൺ രമ്യയ്ക്കും എതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ പങ്കെടുത്തതിനെ തുടർന്ന് യുഡിഎഫുമായി രവി അകൽച്ചയിലായിരുന്നു. രാജി വച്ച അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് വച്ച് അംഗത്വമെടുത്ത് ബിജെപിയിൽ ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
