കൽപറ്റ: വയനാട് കൽപറ്റ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥി കെ.ജി.രവീന്ദ്രന്റെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി.
നഗരസഭ ചെയർമാൻ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നതാണ് കെ.ജി.രവീന്ദ്രനെ. നഗരസഭാ സെക്രട്ടറിയായിരിക്കെ ഉണ്ടായ ബാധ്യത അടച്ചു തീർത്തില്ല എന്ന കാരണത്താലാണു പത്രിക തള്ളിയത്.
നഗരസഭയിലെ 23ാം ഡിവിഷനായ വെള്ളാരംകുന്നിൽ മത്സരിക്കാനാണ് രവീന്ദ്രൻ പത്രിക നൽകിയത്.
ഡമ്മി പത്രിക നൽകി വിദ്യാഭ്യാസ വകുപ്പിലെ റിട്ട. സീനിയർ സൂപ്രണ്ട് സി.എസ്.പ്രഭാകരൻ പകരം സ്ഥാനാർഥിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
