പോളിടെക്നിക് കോളേജിൽ യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനനും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം

MARCH 25, 2026, 3:02 AM

കണ്ണൂർ പോളിടെക്നിക് കോളേജിൽ യുഡിഎഫ് സ്ഥാനാർഥി ടി.ഒ. മോഹനനും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ട്. സ്ഥാനാർഥി വിദ്യാർത്ഥികളെ സമീപിച്ച് വോട്ട് അഭ്യർത്ഥിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.

കോളേജ് ക്യാമ്പസിൽ എസ്‌എഫ്‌ഐ പ്രവർത്തകർ ഉയർത്തിയ ‘വയനാടിന്റെ ഫണ്ട് ദുരുപയോഗം ചെയ്തവർക്ക് ഇവിടെ സ്ഥാനം ഇല്ല’ എന്ന പോസ്റ്ററിനെ ചുറ്റിപ്പറ്റിയാണ് വിവാദം ആരംഭിച്ചത്. ഇതിന് മറുപടി നൽകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കം രൂക്ഷമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സ്ഥാനാർഥിയായ തനിക്ക് വോട്ട് അഭ്യർത്ഥിക്കാൻ അവകാശമുണ്ടെന്നും, കോളേജ് അധികൃതരുടെ അനുമതിയോടെ തന്നെയാണ് എത്തിയതെന്നും ടി.ഒ. മോഹനൻ വ്യക്തമാക്കി. എന്നാൽ എസ്‌എഫ്‌ഐ പ്രവർത്തകരുമായുള്ള തർക്കം നീണ്ടതോടെ അന്തരീക്ഷം സംഘർഷഭരിതമായി.

vachakam
vachakam
vachakam

പ്രസംഗിക്കാൻ ശ്രമിക്കുന്നതിനിടെയും, പിന്നീട് ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും എസ്‌എഫ്‌ഐ പ്രവർത്തകർ കൂവിവിളിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് കയ്യേറ്റ ശ്രമമുണ്ടായതായി മോഹനൻ ആരോപിക്കുകയും, സംഭവത്തിൽ പരാതി നൽകുമെന്നും അറിയിക്കുകയും ചെയ്തു.

കോൺഗ്രസ് നേതാവും കൗൺസിലറുമായ റിജിൽ മാക്കുറ്റി, കെഎസ്‌യു നേതാക്കൾ, മറ്റു പ്രവർത്തകർ എന്നിവരോടൊപ്പമാണ് ടി.ഒ. മോഹനൻ പ്രചാരണത്തിനായി കോളേജിലെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam