മുട്ടക്കറിയുടെ പേരിൽ തർക്കം,  ഹോട്ടലുടമയെയും ജീവനക്കാരിയെയും ആക്രമിച്ചു 

NOVEMBER 10, 2025, 10:05 PM

ആലപ്പുഴ:  മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടാക്കി ഹോട്ടലുടമയേയും ജീവനക്കാരിയെയും മാരകമായി മർദിച്ച കേസിൽ രണ്ടുപേരെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. 

പോറ്റിക്കവലയ്ക്ക് സമീപമുള്ള ഹോട്ടലിൽ കഴിഞ്ഞ 9ന് വൈകിട്ട് ഭക്ഷണം കഴിക്കാനെത്തിയ പ്രതികൾ മുട്ടക്കറിയെ ചൊല്ലി തർക്കമുണ്ടാക്കുകയും തുടർന്ന് ഹോട്ടലിന്റെ അടുക്കളയിൽ അതിക്രമിച്ചു കയറി കടയുടമയെയും ജോലിക്കാരിയെയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ അനന്തു (27), ഗോകുൽ നിവാസിൽ കമൽ ദാസ് (25) എന്നിവരെയാണ് മാരാരിക്കുളം പൊലീസ്‌ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. 

vachakam
vachakam
vachakam

ചപ്പാത്തി പരത്തുന്ന കോലെടുത്ത് കടയുടമയുടെ തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. നരഹത്യാശ്രമത്തിനാണ് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam