പുനലൂർ : ഒരുമാസം മുൻപ് കാര്യറയിൽ നിന്ന് കാണാതായ 2 വയസ്സുകാരിയെ തമിഴ്നാട്ടിൽ കൊലപ്പെടുത്തിയെന്നു പൊലീസ്. കാര്യറ സ്വദേശിനി കലാസൂര്യയുടെ മകൾ അനശ്വരയാണ് കൊല്ലപ്പെട്ടത്. ഒരു മാസം മുൻപാണ് അനശ്വരയെ കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കലാസൂര്യയും രണ്ടാം ഭർത്താവ് തെങ്കാശി പുളിയറ ഭഗവതിപുരം സ്വദേശി കണ്ണനെയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.
അനശ്വരയെ കാണാനില്ലെന്നു പറഞ്ഞ് കലാസൂര്യയുടെ അമ്മ സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10നു പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
പുനലൂരിലുള്ള അകന്ന ബന്ധുവിനോടൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ സ്റ്റേഷനിൽ എത്തിച്ച് കുട്ടിയെക്കുറിച്ച് അന്വേഷിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഒരു മാസം മുൻപു രാത്രിയിൽ കണ്ണൻ മധുര ചെക്കാനൂരണി കോഴി ഫാമിൽ വെച്ചു മദ്യലഹരിയിൽ അനശ്വരയെ കൊലപ്പെടുത്തിയതായി പറഞ്ഞു.
തുടർന്നു മധുര ജില്ലയിലെ ചെക്കാനൂരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയതിലൂടെ അനശ്വരയെ കൊലപ്പെടുത്തിയതും മറവു ചെയ്തതും കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
