ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ 58 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികൾ പിടിയിൽ. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. ലഹരി മരുന്ന് വാങ്ങാനെത്തിയ കൈപ്പമംഗലം സ്വദേശികളായ മൂന്ന് യുവാക്കളും പിടിയിലായി.
വൈക്കം സ്വദേശികളായ അഞ്ചുപറ വീട്ടിൽ ശാലിനി ശാലിനി, ഓതളത്തറ വീട്ടിൽ വിദ്യ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നും കെഎസ്ആർടിസി ബസ് മാർഗമാണ് യുവതികൾ മയക്കുമരുന്ന് ചാലക്കുടിയിൽ എത്തിച്ചത്.
ചാലക്കുടി സ്റ്റാൻറിൽ എത്തിയ യുവതികളെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻകാട്ടിൽ വീട്ടിൽ ഷിനാജ്(33), ആനക്കൂട്ട് വീട്ടിൽ അജു എന്ന അജ്മൽ(35), കടവിൽ വീട്ടിൽ അച്ചു എന്ന അജ്മൽ(25)എന്നിവരാണ് എംഡിഎംഎ വാങ്ങാനായെത്തിയത്.
യുവതികളിലൊരാളുടെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. ആദ്യം തങ്ങളല്ല മയക്കുമരുന്ന് കടത്തിയതെന്ന് പറഞ്ഞ് കരഞ്ഞ യുവതികൾ പിന്നീട് കുറ്റം സമ്മതിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
