വയനാട്: ഉത്തരാഖണ്ഡിൽ നിന്നും വയനാട് തുരങ്കപാത നിർമാണത്തിന് പാറ തുരക്കുന്ന രണ്ട് ബൂമർ മെഷീനുകൾ എത്തി.
ഉത്തരാഖണ്ഡിൽ നിന്നും 15 ദിവസം കൊണ്ടാണ് യന്ത്രങ്ങൾ വയനാട്ടിലെത്തിച്ചത്. പദ്ധതിയുടെ കരാറുകാരായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് ഇത് വയനാട്ടിൽ എത്തിച്ചത്.
കടുപ്പമേറിയ പാറ തുരക്കാൻ ശേഷിയുള്ള സാൻഡ്‌വിക് കമ്പനിയുടെ ഭീമാകാരമായ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗാണ് ജില്ലയിലെത്തിയത്.
തുരങ്ക നിർമ്മാണ സൈറ്റിലേക്ക് കൊണ്ടുപോകുന്നതിന് കൽപ്പറ്റ ബൈപ്പാസിലെ ടൗൺഷിപ്പിന് സമീപമാണ് നിലവിൽ യന്ത്രങ്ങൾ ഉള്ളത്. വയനാടിൻ്റെ യാത്ര ദുരിതം പരിഹരിക്കാനുള്ള തുരങ്കപാതയിൽ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
റോഡ്, ഖനനം, നിർമാണം തുടങ്ങിയ മേഖലകളിൽ ലോകോത്തര നിലവാരമുള്ള യന്ത്രങ്ങൾ നിർമ്മിക്കുന്ന സാൻഡ്‌വിക്ക് എന്ന കമ്പിനിയുടേതാണ് ഈ ഡ്രില്ലിംഗ് റിഗ്ഗ്.
തുരങ്കപ്പാത നിർമിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിന് മുൻപായി, കൃത്യമായ അളവിലും ആഴത്തിലും ദ്വാരങ്ങൾ നിർമ്മിക്കുക എന്നതാണ് ഈ യന്ത്രത്തിൻ്റെ പ്രധാന ദൗത്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
