പാമ്പ് പേടിയിൽ കേരളം; ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു

APRIL 28, 2026, 4:41 AM

തൊടുപുഴ: ഇടുക്കിയിൽ രണ്ടുപേർക്ക് പാമ്പുകടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ് , രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് പുലർച്ചെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പോൾസണിനാണ് ആദ്യം പാമ്പുകടിയേറ്റത്. അജയ്‌ക്ക് രാവിലെ 11 മണിയോടെയാണ് കടിയേറ്റത്.

അതേസമയം ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, പാലായിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു. രാമപുരം സ്വദേശിനി അനിത ബാബു (54)ക്ക് കാലിൽ കടിയേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

vachakam
vachakam
vachakam

ഇന്നലെ ഉച്ചയ്ക്ക് രാമപുരം സ്വദേശിനി ആനിയമ്മ തോമസ് (74)ക്കും കടിയേറ്റിരുന്നു. കള പറിക്കുന്നതിനിടെ പാമ്പ് കയ്യിൽ കടിക്കുകയായിരുന്നു. ഇരുവരും ചികിത്സയിൽ തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam