തിരുവനന്തപുരത്ത് രണ്ട് പേർക്ക് കൂടി ഷിഗെല്ല; സംസ്ഥാനത്ത് ഈ മാസം രോഗബാധിതരുടെ എണ്ണം 140 ആയി

JUNE 22, 2026, 4:48 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടുപേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം വിതുര സ്വദേശിയായ അഞ്ചുവയസുകാരിക്കും കല്ലറ സ്വദേശിയായ 25കാരനുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഈ മാസം ഇന്നലെ വരെ സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 140 ആയി. രോഗബാധയെ തുടർന്ന് ഇതുവരെ ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും ഒരുപോലെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

vachakam
vachakam
vachakam

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം ഏകദേശം മൂന്ന് ദിവസത്തിനുള്ളിലാണ് സാധാരണയായി രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി രോഗബാധ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam