കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്.
കണ്ണൂർ കുറുമാത്തൂർ സ്വദേശി ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്.
അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കുഞ്ഞിനെ കുളിപ്പിക്കാൻ വേണ്ടി കിണറ്റിൻകരയിലേക്ക് പോയപ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി.
അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അസ്വഭാവികത തോന്നിയ പൊലീസ് അമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
