തിരുവനന്തപുരം: രണ്ടര വർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവച്ചതോടെ പേഴ്‌സണൽ സ്റ്റാഫിന്റെ പെൻഷൻ ഇനത്തിൽ സർക്കാരിന് വൻ ബാധ്യത.
രണ്ട് മന്ത്രിമാരുടെ സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേർക്കും ഇനി ആജീവനാന്ത പെൻഷൻ ലഭിക്കും. പുതിയ മന്ത്രിമാരുടെ സ്റ്റാഫിന് മറ്റ് ചുമതലകൾ ഉണ്ടായിരിക്കും. പെൻഷൻ 3450 രൂപ മുതൽ 6000 രൂപ വരെയാകും.ഇതിനു പുറമെ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉണ്ട്.
ആന്റണി രാജുവിന്റെ സ്റ്റാഫിൽ ആകെ 21 പേരുണ്ടായിരുന്നു. സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഒരു അഡീഷണൽ സെക്രട്ടറിയും ഒരു ക്ലർക്കും ഇതിൽ ഉൾപ്പെടുന്നു. ബാക്കി 19 പേർ രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്.
2 അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, നാല് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ, ഒരു അഡീഷണൽ പിഎ, ഒരു അസിസ്റ്റന്റ്, 4 ക്ലാർക്കുമാർ, 4 ഓഫീസ് അസിസ്റ്റന്റുമാർ, രണ്ട് ഡ്രൈവർമാർ, ഒരു പാചകക്കാരനും വേറെ ഉണ്ടായിരുന്നു.
മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിലിൻറെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേരായിരുന്നു. ഏഴ് പേർ സർക്കാർ സർവ്വീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ, ബാക്കി രാഷ്ട്രീയ നിയമനം. പ്രൈവറ്റ് സെക്രട്ടറി സർക്കാർ സർവ്വീസിലേക്ക് തിരിച്ചു പോകും.
അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ മൂന്ന് പേരിൽ രണ്ട് പേർ രാഷ്ട്രീയ നിയമനം, അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിമാർ 4, ഇതിൽ രണ്ട് പേർ രാഷ്ട്രീയനിയമനം. ഒരു പിഎ, ഒരു അഡീഷനൽ പിഎയും , 4 ക്ലർക്കുമാർ, 5 പ്യൂൺമാർ, ഡ്രൈവർമാർ രണ്ട്പേരും രാഷ്ട്രീയ നിയമനമായിരുന്നു. പാചകക്കാരനും രാഷ്ട്രീയനിയമനമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്