ആലപ്പുഴ: അരൂരിൽ സ്കൂളിൻ്റെ മതിൽ ഇടിഞ്ഞു വീണ് രണ്ട് പേർക്ക് പരിക്കേറ്റു.ചന്തിരൂർ ഔർ ലേഡി സ്കൂളിൻ്റെ മതിലാണ് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണത്.സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്.ഇരുവരേയും എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ഇടുക്കി കരുണാപുരം, ചേലമൂട്, കമ്പംമെട്ട്, രാമക്കൽമേട്, തുടങ്ങിയ മേഖലകളിലുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം രേഖപ്പെടുത്തി.ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. പ്രദേശത്ത് മഴയുണ്ടായില്ല.നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണു. റോഡുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗത തടസവും ഉണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
