സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെ രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

MARCH 20, 2026, 3:43 AM

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിക്ക് പിന്നാലെ രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നതായി റിപ്പോർട്ട്. 2021ൽ ചിറയിൻകീഴ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ബി.എസ്. അനൂപും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.എസ്. അരുൺ രാജുമാണ് പാർട്ടി വിട്ടത്. ഇരുവർക്കും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി.

ബി.എസ്. അനൂപ് ചിറയിൻകീഴിലും അരുൺ രാജ് ചടയമംഗലത്തും എൻഡിഎ സ്ഥാനാർത്ഥികളായിരിക്കുമെന്ന് സൂചനയുണ്ട്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു അനൂപ്. കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു അരുൺ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് അനൂപ് കോൺഗ്രസ് വിട്ടതെന്ന് ആണ് ലഭിക്കുന്ന വിവരം. പ്രാദേശിക എതിർപ്പുകൾ അവഗണിച്ചാണ് തീരുമാനം എടുത്തതെന്ന പരാതിയും ഉയരുന്നുണ്ട്.

ഇതിനിടെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കരമന ജയനെ തീരുമാനിച്ചു. എൽഡിഎഫ് വിട്ട ആർജെഡി സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ളയെ പരിഗണിക്കാതെയാണ് ഈ തീരുമാനം. സംഘടനാപരമായ പ്രവർത്തന പരിചയവും മണ്ഡലത്തിലെ സാന്നിധ്യവും പരിഗണിച്ചാണ് കരമന ജയനെ തെരഞ്ഞെടുത്തതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam