തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ നിന്ന് 4.750 കിലോ കഞ്ചാവ് പിടികൂടി.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിലാണ് തമിഴ്നാട് സർക്കാർ ബസിൽ സ്വാമിമാരുടെ വേഷത്തിൽ രണ്ട് പേരെ എക്സൈസ് കണ്ടത്. സംശയം തോന്നി ഇവരുടെ കൈവശം ഉണ്ടായിരുന്ന രണ്ടു സഞ്ചികൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്‍റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരാണ് കഞ്ചാവുമായി കുടുങ്ഹിയത്.
രണ്ട് പേരുടെയും സഞ്ചിയിൽ നിന്നും 4.750 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനാണ് പ്രതികൾ സ്വാമി വേഷത്തിലെത്തിയതെന്നാണ് സൂചന.
കേരളത്തിലേക്ക് ഹോൾസെയിൽ ആയി കഞ്ചാവ് എത്തിക്കുന്നവരുടെ നിർദ്ദേശപ്രകാരമാണ് ഇരുവരും സ്വാമി വേഷം ധരിച്ചെത്തിയതെന്നാണ് പൊലീസിന്‍റെ സംശയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്