മലപ്പുറം: കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിലായി. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്.
മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്.
ലിജീഷ് ആന്റണിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ, ലിജീഷ് പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു. ഇതോടെ പൊലീസ് അന്വേഷണം വ്യാപകമാക്കി. അന്വേഷണത്തിനൊടുവിൽ ഇന്നലെ രാത്രിയാണ് ഇരുവരെയും പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്