തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു ദാരുണ സംഭവം ഉണ്ടായത്. ധ്രുവ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത് എന്നാണ് ലഭിക്കുന്ന വിവരം. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
