തിരുവനന്തപുരം: തിരുവനന്തപുരം മെഡി.കോളജിൽ ഉപകരണം കാണാതായത് ആരോഗ്യവകുപ്പ് അന്വേഷിക്കും. ഡിഎംഇയ്ക്കാണ് അന്വേഷണച്ചുമതല. ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ.ഹാരിസിന് ചുമതലയുള്ള വിഭാഗത്തിലാണ് സംഭവം.
20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഓസിലോസ്കോപ്പ് എന്ന ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്.
യൂറോളജി വിഭാഗത്തിൽ ഓസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായിട്ടുണ്ടെന്നും ബോധപൂർവ്വം ഉപകരണങ്ങൾ കേടാക്കിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം മന്ത്രിയെ തള്ളുകയാണ് ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു ഉപകരണം പോലും കാണാതായിട്ടില്ലെന്നും ഓസിലോസ്കോപ്പ് അടക്കം എല്ലാ ഉപകരണങ്ങളും വകുപ്പിൽ തന്നെയുണ്ടെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കിയിരുന്നു.
കൃത്യമായി ഓഡിറ്റ് നടത്തുന്നുണ്ട്. വിദഗ്ധ സമിതി ഇക്കാര്യങ്ങൾ പരിശോധിച്ചിട്ടില്ലെന്നും ഏത് അന്വേഷണവും നടത്താമെന്നും ഡോ. ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
