തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു.
ബാലമുരുകൻ എന്നാണ് ഡി. മണിയുടെ യഥാർഥ പേര്. ഡി.മണി ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. ഇതേതുടർന്നാണ് പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം സേർച്ച് വാറണ്ടുമായി പുറപ്പെട്ടത്.
സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ ദിവസവും ഡി. മണിയെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
