ദില്ലി: പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചു,
രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്നും തൃണമൂൽ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു.
അൻവറിനെ വെച്ച് കേരളത്തിൽ തൃണമൂൽ കോൺഗ്രസ് വളർത്താൻ പറ്റില്ലെന്ന് ബോധ്യമായി. അതുകൊണ്ടാണ് പിന്തുണ പിൻവലിച്ചത്. അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ പറഞ്ഞു.
നിരവധി ഇടത് നേതാക്കൾ അടക്കം ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ വന്നത്. നാട്ടിൽ അന്വേഷിച്ചപ്പോൾ ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും ശിവദാസൻ വിമർശിച്ചു.
അൻവർ പാർട്ടിയിൽ എടുക്കാൻ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂൽ നേതൃത്വം പുറത്ത് വിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
