കെ എം ബഷീര്‍ കേസില്‍ വിചാരണ ആഗസ്റ്റ് 1 മുതല്‍; പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മാത്രം 

MAY 20, 2026, 5:10 AM

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.

സംഭവം നടന്നിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്. 2019 ആഗസ്റ്റ് 3ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട വാഹനം. വാഹനം ഓടിച്ചത് വഫ ഫിറോസാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമമെന്നായിരുന്നു ആരോപണം. തുടക്കത്തില്‍ വാഹനം ഓടിച്ചതും വഫയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് ആ നീക്കം പൊളിയുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam