തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു, അപകടം ഒഴിവായത് തലനാരിഴക്കാണ്.
തൃശൂർ ചെറുതുരുത്തിയിൽ വെച്ചാണ് ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് മരം വീണത്. ജാംനഗറിൽ നിന്നും തിരുനൽവേലിയ്ക്ക് പോകുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്.
ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപത്തെ റെയിൽവേ പാലത്തിന് താഴെയാണ് സംഭവം
രാവിലെ 10 മണിയോടയായിരുന്നു സംഭവം. മരം വീണതോടെ ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് ടി ആർ ഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയാണ് ട്രെയിൻ യാത്ര തുടർന്നത്.
നിലവിൽ ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്