എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് റോഡ് റോളര്‍ കയറ്റി  നശിപ്പിക്കണം:  സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ് നൽകി ​ഗതാ​ഗത മന്ത്രി

OCTOBER 14, 2025, 1:11 AM

 തിരുവനന്തപുരം: വാഹനങ്ങളിലെ എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാർ. എയർഹോൺ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ് നൽകിയിരിക്കുകയാണ് മന്ത്രി.

  വാഹനങ്ങളിലെ അനധികൃത എയർഹോണുകൾക്കെതിരെ  ഇന്നലെ മുതൽ പരിശോധന ആരംഭിച്ചു. 19 വരെ പരിശോധന നടത്താനാണ് നിർദേശം.

കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുത്ത ചടങ്ങിനിടെ അമിതവേഗത്തിലും ഹോൺ മുഴക്കിയും പാഞ്ഞ ബസിനെതിരെ നടപടിയെടുക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ബസിന്റെ പെർമിറ്റും റദ്ദാക്കിയിരുന്നു.

vachakam
vachakam
vachakam

ഇതിന് പിന്നാലെയാണ് പുതിയ നീക്കം. വാഹനങ്ങളിലെ എയർഹോൺ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിർദേശം നൽകിയത്. 

 പിടിച്ചെടുക്കുന്ന എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളർ കയറ്റി എയർഹോണുകൾ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. വിവിധ ജില്ലകളിൽ എയർഹോൺ ഉപയോഗം വ്യാപകമാണെന്നും ഉദ്യോഗസ്ഥർ സ്പെഷ്യൽ ഡ്രൈവിലൂടെ പരിശോധന നടത്തി കർശന നടപടി സ്വീകരിക്കണമെന്നുമാണ് നിർദേശം. 


vachakam
vachakam
vachakam

 


 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam