കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും നാളെയും (ജനുവരി 22, 23) ഗതാഗത നിയന്ത്രണം. ദേശീയപാത താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ മാറ്റുന്നതിനും, ഏഴാം വളവ് മുതൽ ലക്കിടി വരെയുള്ള പാച്ച് വർക്ക് കാരണവും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
അധികാരികളുടെ അറിയിപ്പ് പ്രകാരം, രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ ചുരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗത കുരുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. യാത്രക്കാർ സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം പാലിക്കണമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
