ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

DECEMBER 5, 2025, 9:12 AM

കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 

ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയ്നറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളൂം ചവറ കെഎംഎംഎൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.

തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ - ആൽത്തറമൂട് - കടവൂർ - കല്ലുംതാഴം - അയത്തിൽ- കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരുകയോ അല്ലെങ്കിൽ കണ്ണനല്ലൂർ - മീയണ്ണൂർ - കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതോ ആണ്.

vachakam
vachakam
vachakam

കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് അയത്തിൽ-കണ്ണനല്ലൂർ - കട്ടച്ചൽ - ചാത്തന്നൂർ വഴി ദേശീയപാതയിലൂടെ കടന്നുപോകാം. തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ (തീരദേശം റോഡ്) പാരിപ്പളളി - പരവൂർ - പൊഴിക്കര വഴിയാണ് പോകേണ്ടത്.

കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹന ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത ക്രമീകരണം നടത്തുന്നതെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam