ടിപി കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം പാളിയതോടെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിൽ പൊലീസിൽ അമർഷം

JULY 1, 2024, 6:49 AM

കണ്ണൂർ: വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടുകയും പ്രതിപക്ഷം ശക്തമായി രം​ഗത്തുവരുകയും ചെയ്ത നടപടിയണ്  ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്ന സമയത്ത് ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകിയാൽ ജനവികാരം സർക്കാരിനെതിരെ തിരിയും എന്ന തിരിച്ചറിവിൽ  ശിക്ഷയിളവു നൽകാനുള്ള  നീക്കം സർക്കാർ ഉപേക്ഷിക്കുകയായിരുന്നു, നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയത് അങ്ങനെയൊരു നീക്കം നടക്കുന്നില്ല എന്നാണ്. 

എന്നാൽ   ടി.പി.കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം പാളിയതോടെ ബലിയാടാകുന്നത് ജയിൽ, പൊലീസ്  ഉദ്യോഗസ്ഥരാണ് എന്നാണ് പൊലീസ് സേനയിലെ ആക്ഷേപം.

vachakam
vachakam
vachakam

കണ്ണൂർ സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കു സ്ഥലംമാറ്റിയിരുന്നു.

 ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിൽ ജയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ എതിർപ്പുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam