വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരനും, രക്ഷിക്കാനെത്തിയ വല്യച്ഛനും തെരുവ് നായുടെ കടിയേറ്റതായി റിപ്പോർട്ട്. തഴവ കടത്തൂര്‍ കോട്ടുകര വീട്ടില്‍ ഉണ്ണിയുടെ മകൻ അശ്വിനും ഉണ്ണിയുടെ ജ്യേഷ്ഠ സഹോദരൻ അനിക്കുമാണ് നായുടെ കടിയേറ്റത്. ഇരുവരേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വാക്സിനേഷന് വിധേയമാക്കി.
അതേസമയം തലയ്ക്ക് കടിയേറ്റ കുട്ടിയെ ഇന്നലെ വൈകിട്ടോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 9.30 നോടെ സഹോദരിയുമൊത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പാഞ്ഞ് കയറി വന്ന തെരുവ് നായ് കുട്ടിയെ അക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ബഹളം കേട്ട് ഓടിയെത്തിയ അനിയ്ക്ക് കുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് കടിയേറ്റത്. അതേസമയം നായ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്