പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീറിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി പത്തനംതിട്ട കോടതി വ്യക്തമാക്കി. കേസിലെ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നതാണ് കേസ്. തടി കച്ചവടക്കാരുടെ പതിവ് കെട്ട് രീതിയാണ് അന്വേഷണ സംഘത്തെ പ്രതിയിലേക്കെത്തിച്ചത്. 2019 ഡിസംബർ 15നായിരുന്നു ക്രൂരമായ സംഭവം. തുടർന്ന് 20 മാസത്തിന് ശേഷം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഭർത്താവുമായി അകന്ന് സ്കൂൾ കാലത്തെ സുഹൃത്തിനൊപ്പം ടിഞ്ചു താമസിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നത്. തടി വാങ്ങാനെന്ന പേരിൽ വീട്ടിലെത്തിയ നസീർ, വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
യുവതിയുടെ നഖത്തിനടിയിൽ നിന്ന് ലഭിച്ച തൊലി, ബീജം തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷന് ശക്തമായ തെളിവുകളായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ സംഭവം ആത്മഹത്യയെന്ന് കരുതിയ പൊലീസ് അന്വേഷണം, ടിഞ്ചുവിന്റെ സുഹൃത്ത് ടിജിന്റെ പരാതിയെത്തുടർന്ന് 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. 2021 ഒക്ടോബറിലാണ് പ്രതിയെ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
