പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ സാരമായി തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം ഉണ്ടായത്. പുലിയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വെറ്റിനെറി ഡോക്ടറെത്തിയ ശേഷം മറ്റു നടപടികൾ ആരംഭിക്കും. വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് പുലിക്ക് പരിക്കേൽക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
