കോഴിക്കോട്: കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യയെ പൊലീസ് പ്രതി ചേർത്തു. കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമാക്കി പ്രവർത്തിച്ചുവന്ന സ്ഥാപനമാണ് ടിഗ് നിധി ലിമിറ്റഡ്.
ടിഗ് നിധി പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം 20 കോടിയോളം രൂപയാണ് നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തത്.
നടക്കാവ് സ്വദേശിയായ നിക്ഷേപകയുടെ പരാതിയെ തുടർന്നാണ് ഇപ്പോൾ കേസെടുത്തത്. കേസിൽ നാലാം പ്രതിയാണ് ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസ. എന്നാൽ തൻറെ ഭാര്യ ഏതാനും മാസം മാത്രമാണ് സ്ഥാപനത്തിൽ ജോലി ചെയ്തതെന്നും മാനേജ്മെൻറുമായുമായി ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിൽ രാജി വയ്ക്കുകയായിരുന്നെന്നുമാണ് സിദ്ദീഖിൻറെ പ്രതികരണം.
ഷറഫുന്നിസ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തത്. കമ്പനിയിലെ പ്രധാന ജീവനക്കാരിയായിരുന്നു ഇവർ.
ഉന്നത രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം പറഞ്ഞും നിക്ഷേപത്തിൻമേൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തുമായിരുന്നു തട്ടിപ്പെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു.
കോഴിക്കോട് മലപ്പുറം ജില്ലകളിലായി തുടങ്ങിയ വിവിധ ശാഖകൾ വഴി മൂവായിരത്തോളം പേരിൽ നിന്നായി 20 കോടിയോളം രൂപയാണ് സ്ഥാപനം ചുരുങ്ങിയ കാലത്തിനിടെ സമാഹരിച്ചത്. സ്ഥിര നിക്ഷേപത്തിൻമേൽ 12 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്