ആലപ്പുഴ∙ തുറവൂരിൽ ദേശീയപാത 66ലെ ഫ്ലൈ ഓവർ നിർമാണത്തിനിടെ ഗർഡർ വീണ് വാൻ ഡ്രൈവർ മരിച്ചതിൽ നിർമാണ കമ്പനി ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസ്.
ഭാരതീയ ന്യായസംഹിത 105, 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്ത നടപടിക്കെതിരെയാണ് കേസ്.
തൂണുകൾക്ക് മുകളിൽ ബീമുകൾ കയറ്റിയാൽ താഴെ വീണ് വാഹനങ്ങൾക്കും യാത്രികർക്കും അപകടമുണ്ടാകാമെന്ന് അറിയാമായിരുന്നിട്ടും സുരക്ഷ ഒരുക്കിയില്ലെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സ്ഥലത്ത് പൊലീസിന്റെയും കരാർ കമ്പനി ജീവനക്കാരുടെയും സാന്നിധ്യമില്ലായിരുന്നു. ലോഞ്ചിങ് ഗാൻട്രി ഇല്ലാതെ ക്രെയിനുകൾ ഉപയോഗിച്ച് ഗർഡറുകൾ കയറ്റുമ്പോൾ പാലിക്കേണ്ട ഗതാഗത സുരക്ഷ ഏർപ്പെടുത്തിയില്ലെന്നും എഫ്ഐആറിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
