തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി എടുത്തു.
തിരുവനന്തപുരത്ത് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്.
ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴി എടുത്തത്. എഡിജിപി എച്ച് വെങ്കിടേഷ് ഉടന്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.
പൂരം നടക്കുന്ന സ്ഥലത്ത് എങ്ങിനെയാണ് എത്തിയത്,ആരാണ് പൂരം അലങ്കോലമായതിനെക്കുറിച്ച് അറിയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സുരേഷ് ഗോപിയില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ഉടന്‍ തന്നെ റിപ്പോര്‍ട്ട് കൈമാറിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്