ലൈംഗികാധിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിനിരയായ തൃശൂര്‍ സ്വദേശിനി മരിച്ചു

MAY 5, 2026, 8:41 PM

ബംഗളൂരു: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രണത്തിനിരയായ തൃശൂര്‍ സ്വദേശിനി മരിച്ചു. വാടാനപ്പള്ളി പത്താംകല്ല് സ്വദേശിനി(47)യാണ് മരിച്ചത്. നായ്ക്കളെ പരിചരിക്കാന്‍ ബംഗളൂരുവിലേക്ക് ജോലിക്ക് പോയ യുവതിക്ക് നേരെ ഈ മാസം മൂന്നിനാണ് ആക്രമണമുണ്ടായത്.

പ്രതി ബംഗളൂരു മലയാളിയായ ദീപക് കൃഷ്ണക്കായി തൃശൂര്‍ ഈസ്റ്റ് പൊലീസ് തിരച്ചില്‍ നടത്തിവരികയാണ്. താന്‍ യുവതിയെ ആക്രമിച്ചെന്ന് പറയുന്ന ദീപക് കൃഷ്ണയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവതിയെ താന്‍ ആക്രമിച്ചെന്നും അവരെ ആംബുലന്‍സില്‍ കൊണ്ടുപോയിട്ടുണ്ട് എന്നുമാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്.

ജോലിക്കായി മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് യുവതി ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവില്‍ ദീപക്കിന്റെ വീട്ടിലേക്ക് നായ്ക്കളെ നോക്കുന്ന ജോലിക്ക് പോയ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. അക്രമം ചെറുത്ത യുവതിയുടെ തലയ്ക്കും കഴുത്തിനും ദീപക് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിയുടെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചു.

യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് ഇടപെട്ട് യുവതിയെ ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണപ്പെത്. യുവതിയുടെ ഭര്‍ത്താവ് ദീപക്കിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവം നടന്നത് ബംഗളൂരുവില്‍ ആയതിനാല്‍ അവിടേക്ക് കേസ് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam