വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് 

OCTOBER 8, 2025, 6:46 AM

തൃശൂര്‍: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസ് വ്യക്തമാക്കി.  നിലവിൽ തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫ് മേയറാണ് എംകെ വര്‍ഗീസ്.

നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന സൂചനയും എം കെ വർഗീസ് നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. 

vachakam
vachakam
vachakam

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് തുടര്‍ന്ന എംകെ വര്‍ഗീസിനെതിരെ സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു. എൽഡിഎഫ് സര്‍ക്കാരിനെതിരെയും പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചിരുന്ന എംകെ വര്‍ഗീസിനെതിരെ ഇടതുപക്ഷത്ത് നിന്ന് എതിര്‍പ്പ് ശക്തമാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam