തൃശൂർ: കൈവിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതിയെ പിടികൂടി തൃശൂർ ചേർപ്പ് പൊലീസ്.
ഇരട്ടക്കൊലക്കേസ് പ്രതി കൂടിയായ ഡൈമൺ എന്നറിയപ്പെടുന്ന ജിനു ജോസ് ആണ് പൊലീസ് വലയിലായത്. ചെറുപ്പക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജിനു.
ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ എട്ടുമന പ്രദേശത്ത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർപ്പ് പൊലീസും ഡാൻസാഫ് സംഘവും നടത്തിയ സംയുക്ത പരിശോധനയിൽ 31 വയസുകാരനായ ജിഷ്ണുവിൽ നിന്ന് 11.650 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു.
ജിഷ്ണുവിന് രാസലഹരി നൽകിയത് ചൊവ്വൂർ സ്വദേശി 'ഡൈമൺ' എന്നറിയപ്പെടുന്ന ജിനു ജോസ് എന്നയാളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന്, വീട് പരിസരത്ത് ഉണ്ടായിരുന്ന ജിനുവിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വിലങ്ങാനിയിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ തള്ളി നിലത്തിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർന്റെ നേതൃത്വത്തിൽ ജില്ലയിലാകെ നടത്തിയ തെരച്ചിലിലാണ് പെരിഞ്ചേരി ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ജിനുവിനെ കണ്ടെത്തിയത്. വീടിന്റെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് അതിസാഹസികമായി പിന്തുടർന്ന് പിടികൂടി. ജിനുവിന് ഒളിവിൽ കഴിയാനും വിലങ്ങ് മുറിച്ചുമാറ്റാനുമുള്ള സഹായം നൽകിയ കൂട്ടാളികളായ നെടുപുഴ സ്റ്റേഷൻ റൗഡി ദിൽജിത്തിനെയും അരുണിനെയും സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
