കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപെട്ട സംഭവത്തിൽ ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.
ആകാശ ഊഞ്ഞാലിൽ നിന്നു വീണു പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തൃപ്പൂണിത്തുറ സ്വദേശി വിഷ്‌ണു(34)നാണ് പരുക്കേറ്റത്. ഓണത്തോടനുബന്ധിച്ചാണ് അമ്യൂസ്‌മെന്റ് പാർക്ക് ഒരുക്കിയത്. അപകടത്തെ തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കിന്റെ നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടിരുന്നു.
ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയിൽ തുടരുകയാണ്. സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്