കൊച്ചി: തൃപ്പൂണിത്തുറയില്‍ സ്ഫോടനത്തിന് കാരണമായ പടക്കം സംഭരിച്ചത് നിയമവിരുദ്ധമായാണെന്ന് അധികൃതർ ഇതിനോടകം വ്യക്തമാക്കിയിരുന്നു. പുതിയകാവ് ക്ഷേത്രത്തില്‍ ഇന്നലെ തെക്കുംപുറം വിഭാഗം വെടിക്കെട്ട് നടത്തിയതും അനുമതി ഇല്ലാതെയാണെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. സംഭവത്തില്‍ പുതിയകാവ് അമ്പലകമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അതേസമയം മനപ്പൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അമ്പലകമ്മിറ്റിയിലെ മറ്റ് ഭാരവാഹികള്‍ ഒളിവിലാണ് എന്നാണ് പുറത്തു വരുന്ന വിവരം. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചത്.
വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉള്‍പ്പെടെ ചികിത്സയിലായതിനാല്‍ ഇവരില്‍ നിന്നും വിവരങ്ങള്‍ തേടാനായിട്ടില്ല. പുതിയകാവ് ക്ഷേത്ര ഉത്സവ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലേയും തെക്കുംപുറം കരയോഗത്തിലേയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്