കോഴിക്കോട്: പാലക്കാട് ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ച യുവാവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. യുവാവ് 48 മണിക്കൂർ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിലായതായി റിപ്പോർട്ട്. സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട് നിന്ന് പിടിയിലായത്. കോയമ്പത്തൂർ മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ നിന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇവരെ പിടികൂടിയത്.
ട്രെയിനിൽ നിന്നും കോഴിക്കോട് ഇറങ്ങിയപ്പോഴാണ് ഇവർ പിടിയിലായത് എന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും ഹാരിസ് ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമാണ്. ഇവരെ ഷൊർണൂർ പൊലീസിന് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്