കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കർണാടക സ്വദേശികളാണ് മൂന്ന് പേരും.
ഇന്ന് രാവിലെയായിരുന്നു സംഭവം. എട്ടംഗ സംഘമായിരുന്നു കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേർ തിരയിൽപ്പെട്ടത്.
ബെംഗളൂരുവിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബീച്ചിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു.
അഫ്‌നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
