മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിന് ഉപയോഗിക്കാൻ കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.
മുഹമ്മദ് റാഷിദ്, വിഷ്ണു, അശ്വിൻ എന്നിവരാണ് പിടിയിലായത്. പണം വാഗ്ദാനം ചെയ്തും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ തട്ടികൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു.
കുട്ടികൾക്ക് കഞ്ചാവ് നൽകിയതായും പൊലീസ് കൂട്ടിച്ചേർത്തു. ആലിപ്പറമ്പ് സ്വദേശിയായ 16കാരനാണ് പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
