ആലപ്പുഴ: തോട്ടപ്പള്ളിയില്‍ 60 കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതക കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത അബൂബക്കറിന് ജാമ്യം.
അബൂബക്കറിനെതിരായ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. ആദ്യ റിമാൻഡ് റിപ്പോർട്ടില്‍ അബൂബക്കർ മാത്രമാണ് കൊലയാളിയെന്നാൺണ് രേഖപ്പെടുത്തിയിരുന്നത്.
അബൂബക്കർ ക്രൂരമായ കുറ്റകൃത്യം ചെയ്തുവെന്നും കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
60 കാരിയെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളായ തൃക്കുന്നപ്പുഴ മുട്ടേക്കാട്ടിൽ സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്