ആലപ്പുഴ ജി​ല്ല​യി​ൽ കോ​വി​ഡ്​ നിരക്ക് കൂടുന്നു; മാ​സ്​​ക്​ ധ​രി​ക്കാ​തെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രെ തി​രി​ച്ച​യ​ക്കും

JUNE 6, 2025, 5:18 AM

ആലപ്പുഴ ജി​ല്ല​യി​ൽ കോ​വി​ഡ്​ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം 198 ക​ട​ന്നു. വ്യാ​ഴാ​ഴ്ച മാ​ത്രം 32 പേ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കൂ​ട്ടി​യ​തോ​ടെ​യാ​ണ്​ രോ​ഗ​ബാ​ധി​ത​ർ വ​ർ​ധി​ച്ച​ത് എന്നാണ് ലഭിക്കുന്ന വിവരം. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലും 24 പേ​ർ​ക്ക്​ രോ​ഗം ക​ണ്ടെ​ത്തിയിരുന്നു.

അതേസമയം രോഗം വർധിക്കുന്ന ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രെ പ്ര​വേ​ശി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. 

മാ​സ്​​ക്​ ധ​രി​ക്കാ​തെ എ​ത്തു​ന്ന​വ​രെ തി​രി​ച്ച​യ​ക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam