തൂമ്പുങ്കൽ സ്റ്റാൻലി ജോർജ് സ്മാരക ട്രോഫി ഫുട്‌ബോൾ : എസ്.ബി കോളേജ് ജേതാക്കൾ

JULY 22, 2026, 8:43 AM

ചങ്ങനാശ്ശേരി:എസ്.ബി കോളേജിന്റെയും വൈ.എം.സി.എയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൂമ്പുങ്കൽ സ്റ്റാൻലി ജോർജ് സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ഓൾ കേരള ഫൈവ്‌സ് പ്രൈസ് മണി ഫുട്‌ബോൾ ടൂർണ്ണമെന്റിൽ ചങ്ങനാശ്ശേരി എസ്.ബി കോളേജ് ജേതാക്കളായി. ഫൈനലിൽ സോക്കർ കുറ്റപ്പുഴയെ പരാജയപ്പെടുത്തിയാണ് എസ്.ബി കോളേജ് ജേതാക്കളായത്. ഫുട്‌ബോൾ ക്ലബ് പായിപ്പാട് ലൂസേഴ്‌സ് ഫൈനലിൽ വിജയം നേടി.

മുൻ ഇന്റർനാഷണൽ ഗോൾകീപ്പർ കെ.ടി ചാക്കോ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വിനു ജോബ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ആന്റണി ഏത്തക്കാട് മുഖ്യാതിഥിയായിരുന്നു.

എസ്.ബി കോളേജ് ബർസാർ റവ.ഫാ. തോമസ് കാഞ്ഞിരവേലിൽ, വൈ.എം.സി.എ പ്രസിഡന്റ് എം.എം മാത്യു, സെക്രട്ടറി പ്രൊഫ. സോജി ജോസഫ്, ടോമിച്ചൻ അയ്യരുകുളങ്ങര, ഡോ. റോയ് ജോസഫ്, കെ.പി ജോസഫ് എന്നിവർ പ്രസംഗിച്ചു. കുഞ്ഞുമോൻ തൂമ്പുങ്കൽ, എ.എ ഫ്രാൻസിസ്, ജോഷി പുല്ലുകാട്ട്, ജോസ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി. 16 ടീമുകൾ പങ്കെടുത്തു. സെന്റ് തെരാസസ് വാഴപ്പള്ളിയും സെന്റ് ആൻസ് സ്‌കൂളും  വനിത പ്രദർശന മത്സരത്തിൽ ഏറ്റുമുട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam